????? ???????????? ????? ????? ???????? ???? ?????????????? ??????? ???????? ????????????? ??????????????

ഉന്നത വിജയം നേടിയ അനാഥ വിദ്യാർഥികളെ ആര്‍.സി.ഒ ആദരിച്ചു

മനാമ: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അനാഥ വിദ്യാര്‍ഥികളെ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആദരിച്ചു. ആ ര്‍.സി.ഒ ഹോണററി പ്രസിഡൻറായ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പി ച്ചതെന്ന് ഹമദ് രാജാവി​​െൻറ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും ആര്‍.സി.ഒ എക്സിക്യൂട്ടീവ് കമ്മി റ്റി ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.
റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷനില്‍ രജിസ്​റ്റർ ചെയ്ത അനാഥ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ശക്തമായ പ്രോല്‍സാഹനമാണ് ഓര്‍ഗനൈസേഷന്‍ നല്‍കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയം നേടുന്നതിന് പ്രോല്‍സാഹനം നല്‍കാന്‍ ഇത്തരം പദ്ധതികള്‍ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം തുടര്‍ച്ചയായി ഇൗ ചടങ്ങ്​ സംഘടിപ്പിക്കുന്നുണ്ട്. ഇപ്രാവശ്യം 580 വിദ്യാര്‍ഥികളെയാണ്​ ആദരിച്ചത്.

ബഹ്റൈന്‍ യൂനിവേഴ്സിറ്റിയിലെ ശൈഖ് അബ്​ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ഹാളില്‍ നടന്ന ചടങ്ങ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു സംഘടിപ്പിച്ചത്. ഇത്തരമൊരു ആദരവ് നല്‍കുന്നതിന് ഉത്തരവ് നല്‍കിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അനാഥകളെയും വിധവകളെയും സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഹമദ് രാജാവ് നല്‍കുന്ന പരിഗണനയും ശ്രദ്ധയും ആര്‍.സി.ഒയുടെ പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടു പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ആശംസ നേരുകയും അവരുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - RCO-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.