കേരള പുനർനിർമ്മാണത്തിന്​ പ്രവാസികളുടെ ഉദാര സഹായം വേണം-ഡോ.രവിപിള്ള

മനാമ: പ്രളയം തകർത്തെറിഞ്ഞ കേരളത്തി​​​െൻറ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനായി ബഹ്​റൈനിലെ മലയാളി സമ ൂഹത്തി​​​െൻറ ഉദാരമായ സഹായം വേണമെന്ന്​ നോർക്ക ഡയറക്​ടറും ലോക കേരള സഭ സ്​റ്റാൻറിങ്​ കമ്മിറ്റി ഒന്ന്​ ചെയർമാനുമായ രവിപിള്ള വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ലോക കേരള സഭയുടെ നേതൃത്വത്തിൽ പ്രവാസി ബിസിനസ് സമൂഹത്തിൽ നിന്നും ശേഖരിക്കുന്ന തുക ഏറ്റു വാങ്ങുവാൻ മന്ത്രി എം.എം. മണി 18 ന്​ ബഹ്റൈനിൽ എത്തും. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ പലതരത്തിലും സഹായം നൽകിയവരാണ്​ പ്രവാസി മലയാളികൾ. എന്നാൽ നമ്മുടെ നാടി​ന്​ കൂടുതൽ സഹായം ഇനിയും ആവശ്യമാണ്​. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി സഹായം നൽകണം. തികച്ചും സുതാര്യമായാണ്​ സഹായധനം സ്വീകരിക്കുന്നതും അത്​ കേരളത്തി​​​െൻറ ദുരിതാശ്വാസ ഫണ്ടിലേക്ക്​ ഉൾപ്പെടുത്തുന്നത​ും. 19 ന്​ പകൽ 11 മുതൽ ഉച്ചക്ക്​ ഒരു മണിവരെ മന്ത്രിയെ നേരിൽ കണ്ട്​ വ്യക്തികൾക്കും സംഘടന പ്രവർത്തകർക്കും സംഭാവനകൾ കൈമാറാവുന്നതാണ്​. ഇൗ തുക അപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്​ അയക്കാൻ തത്​സമയ മണി എക്​സ്​ചേഞ്ച്​ സംവിധാനവും ഏർപ്പെടുത്തും. തങ്ങളെ കൊണ്ട്​ കഴിയുന്ന തുക പ്രവാസികൾ നൽകുക വഴി നമ്മുടെ നാടിനോടുള്ള ഒരു വലിയ ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ്​ നിറവേറ്റുകപ്പെടുക. അന്ന്​ സന്​ധ്യക്ക്​ സമാജത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി സംസാരിക്കുകയും ചെയ്യും. തുടർന്ന്​ ബഹ്​റൈനിലെ ബിസിനസ്​ പ്രമുഖരിൽ നിന്നുള്ള സംഭാവനകളും അദ്ദേഹം സ്വീകരിക്കും. വാർത്തസ​മ്മേളനത്തിൽ ലോക കേരള സഭ അംഗങ്ങളായ സി.വി.നാരായണൻ, രാജു കല്ലുപുറം, കേരള സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - Ravipilla press conference Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.