മനാമ: ശഅ്​ബാൻ 30 പൂർത്തിയാക്കി നാളെ മ​ുതൽ നോമ്പ്​ ആരംഭിക്കുന്നതോടെ രാജ്യം വിശുദ്ധിയുടെ രാപ്പകലുകളിലേ
ക്ക്​. റമദാനെ വരവേൽക്കാൻ മാസങ്ങൾക്ക്​ മു​െമ്പ എങ്ങും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പള്ളികളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എല്ലാം നോമ്പുകാലത്തെ വരവേൽക്കാൻ വിവിധ  പ്രവർത്തനങ്ങളാണ്​ നടന്നുവരുന്നത്​. മസ്​ജിദുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുകയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്​തിട്ടുണ്ട്​.

ഒപ്പം നോമ്പ്​ തുറക്കായി വിവിധ മസ്ജിദുകളിൽ തമ്പുകളും രൂപം കൊണ്ടിട്ടുണ്ട്​. ചില പള്ളികളിൽ പള്ളികളുടെ അകത്ത്​ നോമ്പ്​ തുറക്കായുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. നിരവധി അറബി വീടുകളിലും നോമ്പ്​ കാലത്ത്​ പ്രത്യേക മജ്​ലിസുകൾക്കായി കൂടാരങ്ങൾ ഉയർന്നിട്ടുണ്ട്​. 
ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ഒപ്പം നോമ്പുതുറക്കാനും ബന്​ധങ്ങൾ ഉൗഷ്​മളമാക്കാനുമുള്ള അറബി വേദികളാണ്​ ഇത്തരം മജ്​ലിസുകൾ. വ്യാപാര സ്ഥാപനങ്ങളിൽ റമദാൻ പ്രമാണിച്ച്​ വമ്പൻ ഒാഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

വിവിധ മാളുകളിൽ ആകർഷകമായ ഡിസ്​കൗണ്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. വസ്​ത്രങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഭക്ഷ്യവസ്​തുക്കൾക്കും എല്ലാം മികച്ച ഡിസ്​കൗണ്ട്​ ഏർപ്പെടുത്തിയിട്ട​ുണ്ട്​. സെൻട്രൽ മാർക്കറ്റ്​ പോലുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങളിലും തിരക്ക്​ വർധിച്ച്​ കഴിഞ്ഞു. പച്ചക്കറികളും പഴങ്ങളും വാങ്ങാനുമാണ്​ ഏറെ തിരക്ക്​. നോമ്പ്​ കാലത്ത്​ ചൂട്​ കൂടിയതിനാൽ പഴ വിപണിയിലെയും വിലയിൽ വർധനവ്​ ഉണ്ടാകുമെന്നാണ്​ സൂചന. റമദാൻ പ്രമാണിച്ച്​ വിവിധ രാജ്യങ്ങളിൽ നിന്ന്​ ആപ്പിൾ, ഒാറഞ്ച്​, വാഴപ്പഴം. തണ്ണിമത്തൻ തുടങ്ങിയ യഥേഷ്​ഠം എത്തികഴിഞ്ഞു. കാരയ്​ക്കകളുടെ വൻശേഖരം തന്നെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്​. സൗദിയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള കാരയ്​ക്കകൾക്ക്​ ഒപ്പം ബഹ്​റൈനിലെ ഇനങ്ങളുമുണ്ട്​. നോമ്പ്​ കാലത്ത്​ ഉംറക്ക്​ പോകാൻ ഒരുങ്ങുന്നവരും നിരവധിയുണ്ട്​. ഇതിനായി ഉംറ ക്ലാസുകളും നടക്കുന്നുണ്ട്​.

Tags:    
News Summary - ramadan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.