മനാമ: ദിവസങ്ങൾക്കുമുമ്പ് ബഹ്‌റൈനിൽ മരിച്ച ആലപ്പുഴ മാവേലിക്കര കുറത്തിയാട് പരമേശ്വരത്ത് മുകുന്ദൻ നായരുടെ മകൻ രാജഗോപാനിെൻറ (54) മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേയ്ക്ക് കൊണ്ട് പോയി. ഇയ്യാൾക്ക് താമസ രേഖയും പാസ്‌പോർട്ടും ഇല്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോകാൻ ഇൻഡ്യൻ എംബസി നേരിട്ട് ഇടപെട്ട് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ അഭ്യർഥന പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് സൗജന്യമായാണ് മൃതദേഹം കൊണ്ടുപോയതെന്ന് സാമൂഹ്യ പ്രവർത്തകനായ കെ ആർ നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.