?????? ??????? ?? ???????????? ??????????? ?????????

മഴ; പലയിടത്തും ഗതാഗത കുരുക്ക്​

മനാമ: മഴ പെയ്​തതോടെ ഇന്നലെ ബഹ്​റൈനിൽ പലയിടങ്ങളിലായി ചെറിയ തോതിൽ വാഹനാപകടങ്ങളുണ്ടായി. പെ​െട്ടന്നുള്ള ബ്രേക്കിങ്​ മൂലം വാഹനങ്ങൾ തമ്മിൽ ഇടിച്ച സംഭവങ്ങളാണ്​ കൂടുതലും റിപ്പോർട്ട്​ ചെയ്​തത്​. ഇതുമൂലം വിവിധ ഭാഗങ്ങളിൽ ദീർഘനേരം ഗതാഗത കുരുക്ക്​ അനുഭവപ്പെട്ടു. മനാമ, ഗുദൈബിയ, സൽമാനിയ ഭാഗങ്ങളിൽ വലിയ തോതിൽ ഗതാഗത കുരുക്കുണ്ടായി. മഴയത്ത്​ വാഹനങ്ങൾ തെന്നാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്​ ട്രാഫിക്​ ജനറൽ ഡയറക്​ടറേറ്റ്​ അറിയിച്ചു. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ്​ റിപ്പോർട്ട്​. 
 
Tags:    
News Summary - rain: traphic block - bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.