ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം
മനാമ: ബി.കെ.എസ് ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മൂന്നാം എഡിഷന് കേരളീയ സമാജത്തിൽ പ്രൗഢ തുടക്കം.ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സഹകരണത്തോടെ, സൂര്യയുടെ നേതൃത്വത്തിലാണ് മേയ് 10 വരെ ഫെസ്റ്റിവൽ നടക്കുന്നത്. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അൽ ജലാഹ്മ, യൂനിവേഴ്സൽ ഇലക്ട്രോ എൻജിനീയറിങ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ജയശങ്കർ വിശ്വനാഥൻ, പ്രമോദ് നാരായണൻ എം.എൽ.എ, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ദിവസം പ്രമുഖ ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബർത്തിയുടെയും സംഘത്തിന്റെയും സെമിക്ലാസിക്കൽ ഫ്യൂഷൻ പ്രകടനമായ സഖി അരങ്ങേറി. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ക്ലാസിക്കൽ ബാൻഡാണിത്. ശനിയാഴ്ച പ്രശസ്ത ഭരതനാട്യം കലാകാരൻ പാർശ്വനാഥ് ഉപാധ്യായ, മൃദംഗം വിദ്വാനും പത്മവിഭൂഷൺ ജേതാവുമായ ഉമയാൾപുരം കാശി വിശ്വനാഥ ശിവരാമൻ, എന്നിവരുടെ കർണാടക താളവാദ്യവും ഭരതനാട്യവും അരങ്ങേറി. പരിപാടികളിൽ എല്ലാവർക്കും പ്രവേശനമുണ്ട്.
ഫെസ്റ്റിവലിൽനിന്ന് ഫോട്ടോ: സത്യൻ പേരാമ്പ്ര, ഇന്നത്തെ പരിപാടി
കാര്യ പരിപാടികൾ
- മേയ് 5: സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ‘അഗ്നി 3’ സംഗീത സ്റ്റേജ് ഷോ
- മേയ് 6: ബഹ്റൈൻ കലാകാരനായ ഫൈസൽ അൽ കൂഹിജിയുടെ അറബിക് ഇൻസ്ട്രുമെന്റൽ, വോക്കൽ പ്രകടനം
- മേയ് 7: അച്ഛൻ-മകൾ ജോഡികളായ പി. ഉണ്ണികൃഷ്ണനും ഉത്തര ഉണ്ണികൃഷ്ണനും ചേർന്ന് നടത്തുന്ന കർണാടക ക്ലാസിക്കൽ, സെമി ക്ലാസിക്കൽ സംഗീത നിശ
- മേയ് 8: വിജയ് യേശുദാസിന്റെ സെമി-ക്ലാസിക്കൽ/കർണാട്ടിക് കച്ചേരി
- മേയ് 9: മോഹിനിയാട്ടത്തിൽ വിദ്യാ പ്രദീപും അനിതയും ഭരതനാട്യത്തിൽ പ്രിയദർശിനി ഗോവിന്ദും വിദ്യാ സുബ്രഹ്മണ്യനും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ
- മേയ് 10: വിദ്വാൻ ഡോ. എൽ സുബ്രഹ്മണ്യത്തിന്റെ കർണാടക ക്ലാസിക്കൽ വയലിൻ പാരായണം എന്നിവ നടക്കു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.