മനാമ: ലോക മലയാളികള്‍ക്കായി മലയാളം ലിറ്ററേച്ചര്‍ ഫോറം ന്യൂഡല്‍ഹി സംഘടിപ്പിച്ച ആദ്യ ഗോള്‍ഡന്‍ പെന്‍ മലയാളം ബുക്ക് പ്രൈസ് ബഹ്റൈൻ പ്രവാസിയായ യഹിയാ മുഹമ്മദിന് ലഭിച്ചു. ‘കാടായിരുന്നു നമ്മുടെ വീട്’ എന്ന കവിത സമാഹാരമാണ് അവാർഡിന് അര്‍ഹമായത്. വിവിധ സാഹിത്യ വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്. കാഷ് പ്രൈസും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മേയ് 26ന് ഡല്‍ഹിയില്‍ ഡോ. അംബേദ്കര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കും. എഴുത്തിൽ സജീവമായ യഹിയ ഇതിനിടയിൽ നാലോളം കവിത സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.