വി​ൻ​ഡ്‌​സ​ർ ഹോ​ഴ്‌​സ് ഫെ​സ്റ്റി​വ​ൽ; ബ​ഹ്‌​റൈ​ൻ റോ​യ​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് ടീ​മി​ന് നേ​ട്ടം

മ​നാ​മ: യു.​കെ​യി​ലെ വി​ൻ​ഡ്‌​സ​ർ ഹോ​ഴ്‌​സ് ഫെ​സ്റ്റി​വ​ലി​ൽ ബ​ഹ്‌​റൈ​ൻ റോ​യ​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് ടീ​മി​ന് മി​ക​ച്ച നേ​ട്ടം.100 ​​കി​ലോ​മീ​റ്റ​ർ, 120 കി​ലോ​മീ​റ്റ​ർ, 160 കി​ലോ​മീ​റ്റ​ർ റെ​യ്സു​ക​ളി​ലാ​ണ് ടീം ​മി​ക​ച്ച സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ടീ​മി​ന് ന​ൽ​കി​യ പി​ന്തു​ണ​ക്ക് ടീം ​ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ഹ​മ്മ​ദ് ഹ​സ്സ​ൻ, ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്ക് ന​ന്ദി പ​റ​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളെ നേ​രി​ട്ടാ​ണ് ടീം ​മ​ത്സ​ര​ത്തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ​ത്.

ശൈ​ഖ് നാ​സ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മ​ത്സ​രി​ച്ച വി​ക്ടോ​റി​യ​സ് ടീം 160 ​കി​ലോ​മീ​റ്റ​ർ റെ​യ്സി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ബ്ദു​ൽ ജ​ലീ​ൽ അ​ൽ അ​വ​ധി​യാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്. 120 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ൽ റൂ​ദ് ടീം ​റൈ​ഡ​ർ അ​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ഹ​മ്മ​ദ് അ​ൽ​ത​വാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യം നേ​ടി. വി​ക്ടോ​റി​യ​സ് ടീ​മി​ലെ റൈ​ഡ​ർ സി​സി​ലി​യ ഗാ​ർ​ഷ്യ 100 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ ടീ​മി​നെ സ​ഹാ​യി​ച്ച പ​രി​ശീ​ല​ക​രെ ടീം ​ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ഹ​മ്മ​ദ് ഹ​സ്സ​ൻ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Windsor Horse Festival; Bahrain Royal Endurance Team win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT