റെയില്‍ പദ്ധതി പഠനം പൂര്‍ത്തിയായി; 2020ല്‍ നിര്‍മാണം ആരംഭിക്കും-മന്ത്രി

മനാമ: ബഹ്റൈനില്‍ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള പഠനം പൂര്‍ത്തിയായതായി ടെലികോം-ഗതാഗത കാര്യ മന്ത്രി കമാല്‍ ബിന്‍ അഹ്മദ് അറിയിച്ചു. 2020 ആകുമ്പോഴേക്ക് ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
രാജ്യത്തിന് യോജിക്കുന്ന തരത്തിലുള്ള റെയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. സുസ്ഥിര വികസനം ലക്ഷ്യമിടുന്ന തരത്തിലുള്ളതായിരിക്കുമിത്. ലോകത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സമ്പൂര്‍ണ പഠന റിപ്പോര്‍ട്ടിന് ശേഷം ഇതിനായി കണ്‍സള്‍ട്ടേഷന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ടെണ്ടര്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായാണ്​  റെയിൽ യാഥാർഥ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - rail project-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.