മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ-ബഹ്റൈൻ ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 26ന് മനാമ, ഗുദൈബിയ, സൽമാനിയ എന്നീ യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമം മനാമ കെ.എം.സി.സി ഹാളിൽ വൈകീട്ട് 7.30 മുതൽ വിവിധ പരിപാടികളോടെ നടക്കും.
‘നമ്മുടെ ജീവിതത്തിലെ ഖുർആൻ’ എന്ന വിഷയത്തെ ആസ്പദമാക്കി വസീം അഹമദ് അൽ ഹികമി, ‘കുടുംബം തകർക്കുന്ന ലിബറലിസം’ എന്ന വിഷയത്തിൽ സജ്ജാദ്ൽ ബിൻ അബ്ദു റസാഖ് എന്നിവരുടെ പ്രഭാഷണങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും. കുടുംബസംഗമത്തിൽ പങ്കെടുക്കുന്നവർ താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.