മനാമ: ബഹ്റൈനിലെ ഖത്തർ എയർവേസ് ഒാഫിസുകൾ പൂട്ടി. അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സീഫിലെയും ഒാഫിസുകളാണ് പൂട്ടിയത്. ബഹ്റൈനിെല ഖത്തർ എയർവേസ് ഒാഫിസുകൾ 48 മണിക്കൂറിനകം പൂട്ടണമെന്ന അറിയിപ്പിെൻറ സമയപരിധി ഇന്നലെ ഉച്ച വരെയായിരുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും പണം മടക്കി നൽകുകയോ മറ്റ് ഫ്ലൈറ്റുകളിൽ യാത്ര സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് തിങ്കളാഴ്ച തന്നെ ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ബഹ്റൈൻ, സൗദി, യു.എ.ഇ, ഇൗജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ നിരോധനം വന്നശേഷമാണ് ഇൗ അറിയിപ്പുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒാൺലൈൻ ആയി ടിക്കറ്റെടുത്തവർക്ക് www.qatarairways.com/us/en/refund-request എന്ന പേജ് സന്ദർശിച്ച് ടിക്കറ്റ് റദ്ദാക്കി പണം തിരികെ കൈപറ്റാവുന്നതാണ്. ഏത് സാഹചര്യത്തിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെന്ന കാര്യം ഇതിനായി നിർദേശിച്ച ഭാഗത്ത് രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.