മനാമ: എല്ലാ സർക്കാർ സേവനങ്ങളെയും വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള നിർദേശവുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ സൈന ജാസിം. ആപ്ലിക്കേഷനിലൂടെയുള്ള ഏകോപനം സേവന വിതരണം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് നിർദേശത്തിൽ അവർ വിശദീകരിച്ചു. ഇത് സേവനങ്ങളുടെ കാലതാമസം കുറക്കുകയും പേപ്പർ അധിഷ്ഠിത ഇടപാടുകൾ കുറക്കുകയും ചെയ്യും.വകുപ്പുകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ ഡേറ്റകളും വിവരങ്ങളും പെട്ടെന്ന് ലഭിക്കുമെന്നും കൂടാതെ വേഗത്തിലുള്ള പ്രോസസിങ്, മികച്ച വിവര കൈമാറ്റം, സർക്കാർ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത, സുതാര്യതയും എന്നിവ സാധ്യമാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.