മനാമ: ആദ്യതവണ വസ്തു കൈമാറ്റം ചെയ്യുമ്പോൾ നൽകേണ്ട രണ്ട് ശതമാനം ഫീസും 50000 ദീനാറിന്റെ മുകളിലുള്ള സമ്മാനങ്ങൾക്കുള്ള നിരക്കും ഒഴിവാക്കണമെന്ന നിർദേശം തള്ളി ശൂറ കൗൺസിൽ. നിയമത്തിൽ ഭേദഗതി വരുത്തുന്നതിലൂടെ ഖജനാവിന് നഷ്ടങ്ങളുണ്ടാക്കുമെന്നും ഇത് ദുരുപയോഗത്തിന് കാരണമാകുമെന്നും വിലയിരുത്തിയാണ് ശൂറ നിർദേശം തള്ളിയത്.
എന്നാൽ, നിർദേശിച്ച നിയമം വീട് വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ പറഞ്ഞു. ഇത്തരം ഫീസുകൾ ഒഴിവാക്കുന്നതിലൂടെ ജനങ്ങളുടെ വീട് നിർമാണം എളുപ്പത്തിലാക്കുമെന്നും അവർ വാദിച്ചു. പാർലമെന്റ് അംഗീകരിച്ചിരുന്ന ഈ നിർദേശം ആർട്ടിക്കിൾ 59 ഭേദഗതി ചെയ്യാനായിരുന്നു.
സർക്കാറിനൊപ്പം നിർദേശത്തെ അനുകൂലിക്കുന്നതിൽനിന്ന് പബ്ലിക് യൂട്ടിലിറ്റി ആൻഡ് എൻവയോൺമെന്റ് കമ്മിറ്റിയും പിന്മാറിയിട്ടുണ്ട്. വീടുവാങ്ങുന്നവർക്ക് ഇതിനോടകം മറ്റ് മാർഗങ്ങളിലൂടെ ഇളവ് നൽകുന്നുണ്ടെന്നാണ് സെക്ഷനിൽ സംസാരിച്ച കമ്മിറ്റി റിപ്പോർട്ടർ അലി ഹുസൈൻ അൽ ഷശെഹാബി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.