മനാമ: പ്രോഗ്രസീവ് പാനലിെൻറ ‘കുടുംബ സംഗമം’ സിസ്നിയ ഗാർഡനിൽ നടന്നു. വിവിധ കലാ- കായിക മത്സരങ്ങളും നടന്നു. പാനലിെൻറ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളും പൂർണ്ണ പിന്തുണ അറിയിച്ചു. ചർച്ചയിൽ പ്രോഗ്രസീവ് പാനലിലെ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സമാജം പരിപാടികളിൽ നിന്നും മാറ്റി നിർത്തുന്നതിനെ സംഗമം ശക്തമായി എതിർത്തു.
ഈ വർഷം കമ്മറ്റികളിൽ നിന്നും മാത്രമല്ല, സ്റ്റേജിൽ നടക്കുന്ന ഒരു പരിപാടിയിലും പ്രോഗ്രസീവ് പാനലിലെ അംഗങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും പങ്കെടുപ്പിക്കരുതെന്നാണ് ഭരണസമിതിയുടെ തീരുമാനമെന്ന് പല അംഗങ്ങളും പറഞ്ഞു. ഈയിടെ സമാജത്തിൽ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങളും അംഗങ്ങൾ പങ്കുവെച്ചു.
പാനൽ ചെയർമാൻ ജനാർദ്ദനൻ, വൈസ് ചെയർമാൻ പ്രവീൺ നായർ, കൺവീനർ ശശിധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗങ്ങളായ അജയകൃഷ്ണൻ, രാജേഷ് നമ്പ്യാർ, സമാജം മുൻ പ്രസിഡൻറ് ആർ.പവിത്രൻ, മുൻ സെക്രട്ടറി എസ്. മോഹൻകുമാർ, ചന്ദ്ര മോഹൻ, വി.കെ.പവിത്രൻ. സുധിൻ എബ്രഹാം, ശിവകുമാർ കൊല്ലറോത്ത്, ഇ.കെ. പ്രദീപൻ എന്നിവർ സമാജം ഭരണ സമതിയുടെ പക്ഷപാതപരമായ പ്രവർത്തനങ്ങളിൽ പ്രതിഷേധം അറിയിച്ചു. ബാല കലോത്സവത്തിൽ വിജയിച്ച എല്ലാ കുട്ടികളേയും പങ്കെടുത്തവരേയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.