സാമ്പത്തിക വളര്‍ച്ചക്ക് വ്യാപാരികളുടെ ​െഎക്യം അനിവാര്യം –പ്രധാനമന്ത്രി

മനാമ: രാജ്യത്തി​​​െൻറ സാമ്പത്തിക വളര്‍ച്ചക്ക് വ്യാപാരികളുടെ ഐക്യം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻറ്​ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖാലിദ് അബ്​ദുറഹ്​മാന്‍ അല്‍മുഅയ്യദി​​​െൻറ നേതൃത്വത്തിലുള്ള സംഘത്തെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മേഖല വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും രാജ്യത്തി​​​െൻറ വളര്‍ച്ചക്കായി സേവനം ചെയ്യുന്നവരാണ് വ്യാപാരികള്‍.
സമാധാനവും ശാന്തിയും നിറഞ്ഞ അന്തരീക്ഷത്തില്‍ മാത്രമേ വ്യാപാര-സാമ്പത്തിക-നിക്ഷേപ സംരംഭങ്ങള്‍ വളരുകയുള്ളൂ. സാമ്പത്തിക മേഖല ശക്​തമാകുന്നതിന്​ വ്യാപാരികളടക്കമുള്ള എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതി​​​െൻറ ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടി.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവും ശാന്തമായ അന്തരീക്ഷവും ഒരുക്കുന്നതിലും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തി​​​െൻറ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനവും രൂപരേഖയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഓഫ് കൊമേഴ്‌സി​​​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നൽകുന്ന പ്രധാനമന്ത്രിക്ക് ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.

 

Tags:    
News Summary - Prime-Minister-receives-the-Boa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.