????????????? ???????? ???? ??? ????? ?? ???? ??????? ?????? ???????? ???????????????? ?????????????? ?????? ?????????????? ???????????? ??????????????.

ദേശീയ ​െഎക്യം കാത്തുസൂക്ഷിക്കണം –പ്രധാനമന്ത്രി

മനാമ: രാജ്യത്തി​​​െൻറ വികസനത്തിനായി ദേശീയബോധത്തോടെ പ്രവർത്തിക്കുന്ന പാരമ്പര്യമുള്ളവരാണ്​ ബഹ്​റൈൻ ജനതയെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ദേശീയ ​െഎക്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കേണ്ടതുണ്ട്​. രാജ്യം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ അത്​ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്​ഥരെയും വ്യവസായികളെയും മാധ്യമ പ്രവർത്തകരെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമായി ബഹ്​റൈൻ തുടരുമെന്ന്​ പ്രധാനമ​ന്ത്രി വ്യക്തമാക്കി. സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്നവരാണ്​ ബഹ്​റൈൻ ജനത. രാജ്യത്തിന്​ സമ്പന്നമായ ഒരു പാരമ്പര്യമുണ്ട​്​. അതി​​​െൻറ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം. ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇൗ മൂല്യങ്ങൾ വെളിച്ചം പകരും. രാജ്യതാൽപര്യത്തിനായി ഇൻഫർമേഷൻ, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത്​ ലഭ്യമായ ഏറ്റവും പുതിയ സാ​േങ്കതിക വിദ്യകൾ   ഉപയോഗപ്പെടുത്താൻ സാധിക്കണം. ബഹ്​റൈനി ജനതക്കിടയിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ബഹ്​റൈനിലെ മാധ്യമങ്ങളെ പുകഴ്​ത്തിയ പ്രധാനമന്ത്രി,   പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും  ദേശീയത പ്രോജ്ജ്വലിപ്പിക്കുന്നതിലും മാധ്യമ പ്രവർത്തകർക്ക്​ നിർണായക സ്​ഥാനമുണ്ടെന്ന്​ അഭിപ്രായപ്പെട്ടു. 

മറ്റൊരവസരത്തിൽ, ‘ജനറൽ അതോറിറ്റി ഫോർ ഹുസൈനിയ പ്രൊസഷൻസ്’​ ചെയർമാൻ ഇബ്രാഹിം മൻസൂർ അൽ മൻസൂറിനെയും സംഘത്തെയും പ്രധാനമന്ത്രി ഗുദൈബിയ പാലസിൽ സ്വീകരിച്ച്​ ചർച്ച നടത്തി. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ​െഎക്യത്തിൽ ബഹ്​റൈൻ എന്നും ലോകത്തിന്​ മാതൃകയാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിൽ മതചടങ്ങുകൾക്ക്​ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹുസൈനിയ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതിൽ വിവിധ കേന്ദ്രങ്ങൾ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കുന്നത്​ മാതൃകാപരമാണ്​. വിവിധ വിശ്വാസ ധാരകളെ അംഗീകരിക്കുകയെന്നത്​ ഇസ്​ലാമിക പാരമ്പര്യത്തി​​​െൻറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശൂറ പ്രമാണിച്ച്​ നടക്കുന്ന പരിപാടികൾക്ക്​ സർക്കാർ നൽകി വരുന്ന പരിഗണനക്ക്​ പ്രതിനിധിസംഘം നന്ദി അറിയിച്ചു. 

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.