മനാമ: കേരളീയ സമാജം ഗാര്‍ഡന്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബാല്‍ക്കണി, ടെറസ് എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മ രൂപവത്കരിച്ചു. ഇതിന്‍െറ ഉദ്ഘാടനം സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു.
സെക്രട്ടറി എന്‍.കെ. വീരമണി, വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, അസി. സെക്രട്ടറി സിറാജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹോട്ടികള്‍ചറിസ്റ്റ് അബ്ദുല്‍ഗഫൂര്‍ കൃഷിരീതികളെക്കുറിച്ച് ക്ളാസെടുത്തു. പി.ടി. തോമസിന് ആദ്യ പച്ചക്കറി തൈകള്‍ നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും തൈകളും പച്ചക്കറി വിത്തുകളും നല്‍കി.
ഗാര്‍ഡന്‍ ക്ളബിലെ നൂറില്‍പരം പേര്‍ ക്ളബില്‍ അംഗത്വം സ്വീകരിച്ചു. സമാജം അങ്കണത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ചെടികളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ജോയി വെട്ടിയാടന്‍ ചടങ്ങ് നിയന്ത്രിച്ചു. ക്ളബ് കണ്‍വീനര്‍ നന്ദകുമാര്‍ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.