മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് ആയി സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
29 വർഷമായി ബഹ്റൈനിൽ താമസിക്കുന്ന സുധീർ തിരുനിലത്ത് സാമൂഹിക, സാസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം കോവിഡ് കാലത്ത് നിരവധി ആളുകളെ നാട്ടിലെത്താൻ സഹായിച്ചിട്ടുണ്ട്. ബഹ്റൈൻ കൺട്രി ഹെഡ് ആയി സുധീർ തിരുനിലത്തിെൻറ നിയമനം ഇൗ മേഖലയിലുള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ േഗ്ലാബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിെൻറ ബഹ്റൈൻ കോഒാർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.