അടുത്ത ആഴ്​ച മുതൽ പരിശോധന ഉൗർജിതമാക്കും

മനാമ: മുഹറഖിലും മനാമയിലുമുള്ള അപകടകരമായ കെട്ടിടങ്ങളി​ലെ അനധികൃത ലേബർ അക്കമഡേഷനുകൾക്കെതിരെ അടുത്ത ആഴ്​ച മുതൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി ചുമതലപ്പെട്ട സർക്കാർ സമിതികൾ കാപിറ്റൽ ട്രസ്​റ്റീസ്​ ബോർഡും മുഹറഖ്​ മുനിസിപ്പൽ കൗൺസിലുമായി ചേർന്ന്​ പരിശോധന നടത്തും. ലേബർ ക്യാമ്പുകളിലെ സൗകര്യങ്ങൾ, വൃത്തി, ആരോഗ്യ^സുരക്ഷ മാനദണ്ഡങ്ങൾ എന്നിവയാണ്​ പരിശോധിക്കുക. രാജ്യത്ത്​ 3,000 ത്തോളംകെട്ടിടങ്ങൾ ലേബർ അക്കമഡേഷനുകളായി രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഇതിൽ ഒന്നര ലക്ഷത്തോളം പേർ താമസിക്കുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിന്​ പുറമെയാണ്​ അനധികൃതമായി തൊഴിലാളികളെ കെട്ടിടങ്ങളിൽ കൂട്ടമായി പാർപ്പിച്ചിരിക്കുന്നത്​. പലയിടത്തും പഴയ കെട്ടിടങ്ങൾ ലേബർ ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണ്​. തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കണമെന്നും അവർ ഇടുങ്ങിയ ഇടങ്ങളിൽ കഴിയേണ്ട ക്ഷുദ്രജീവികളെല്ലെന്നും മുഹറഖ്​ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ്​ അൽ സിനാൻ പറഞ്ഞു.

പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 80പേർക്ക്​ താമസിക്കാൻ സൗകര്യമുള്ളയിടത്ത്​ 200 പേരെ വരെയാണ്​ പാർപ്പിക്കുന്നത്​. ഇതുസംബന്ധിച്ച നിയമങ്ങൾ ലംഘിച്ചാണ്​ ഇങ്ങനെ ആളുകളെ കൂട്ടമായി പാർപ്പിക്കുന്നത്​.ആളുകൾ തിങ്ങിപ്പാർക്കുന്ന റൂമിൽ മതിയായ എയർകണ്ടീഷനർ പോലുമുണ്ടാകില്ല. വരാനിരിക്കുന്ന പരി​േശാധന വേളയിൽ സർക്കാർ ഉദ്യോഗസ്​ഥർക്കൊപ്പം ജുഡീഷ്യൽ അധികാരികളുമുണ്ടാകും. അതുവഴി നടപടികൾ വേഗത്തിലാക്കാനാകും. ജനങ്ങളെ ശിക്ഷിക്കുക എന്നതിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും അനാരോഗ്യകരവും സുരക്ഷിതമല്ലാത്തതുമായ ജീവിത സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമത്തി​​​െൻറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

പല അനധികൃത കെട്ടിടങ്ങളും അഗ്​നിബാധയുണ്ടാകാൻ സാധ്യതയുള്ളവയാണ്​. ഇലക്​ട്രിക്കൽ വയറിങ്​ ശരിയായി ചെയ്യാത്തതും ഗ്യാസ്​ കണക്​ഷൻ നിബന്ധന പ്രകാരമല്ലാത്തതും മറ്റുമാണ്​ ഇതിന്​ കാരണം. ഇത്തരം താമസസ്​ഥലങ്ങൾക്കെതിരെ നടപടി വേണമെന്ന്​ മുനിസിപ്പൽ കൗൺസിലർമാർ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ വിഷയം കഴിഞ്ഞ ആഴ്​ച കാബിനറ്റി​​​െൻറയും പരിഗണനയിൽ വന്നിരുന്നു. തുടർന്ന്​ പ്രശ്​നത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.   തൊഴിലാളികൾ കൂട്ടമായി ഒരു വിലാസത്തിൽ രജിസ്​റ്റർ ചെയ്യുന്നത്​ ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന്​ ഇൻഫർമേഷൻ ആൻറ്​ ഇ-ഗവൺമ​​െൻറ്​ അതോറിറ്റിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - pravasi labours-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT