പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം കെ.ജി. ബാബുരാജന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സമ്മാനിക്കുന്നു
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം കെ.ജി. ബാബുരാജന് സമ്മാനിച്ചു
മനാമ: പ്രവാസികൾക്ക് ഭാരത സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജന് സമ്മാനിച്ചു. ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉൗഷ്മള ബന്ധം മന്ത്രി പ്രതിപാദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണ് ഇവിടുത്തെ പ്രവാസികൾ.
ഇന്ത്യയിൽനിന്നുള്ള പ്രവാസികളെ സ്വീകരിക്കുന്നതിൽ ബഹ്റൈൻ കാണിക്കുന്ന ഉദാരമനസ്കത എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തോട് ബഹ്റൈൻ കാണിച്ച പ്രത്യേക പരിഗണന പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെത്തുടർന്നുള്ള യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വൈകാതെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്വാഗതം പറഞ്ഞു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റിവ് കാര്യ അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ ആശംസ അർപ്പിച്ചു. കെ.ജി. ബാബുരാജൻ മറുപടി പ്രസംഗം നടത്തി. ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം നന്ദി പറഞ്ഞു.
ബഹ്റൈെൻറ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ സംഭാവനകൾ അർപ്പിച്ചതിനുള്ള അംഗീകാരമായി കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ബി.കെ.ജി ഹോൾഡിങ്സ് ചെയർമാനായ കെ.ജി. ബാബുരാജന് പുരസ്കാരം പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് നിരവധി പേർക്ക് അദ്ദേഹത്തിെൻറ സഹായം അനുഭവിക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.