ശൈഖ് നാസർ മത്സരത്തിനിടെ

ബഹ്‌റൈൻ അമച്വർ ഓപ്പൺ ഗോൾഫ്; ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി ശൈഖ് നാസർ

മനാമ: ബഹ്‌റൈൻ ഗോൾഫ് അസോസിയേഷൻ റോയൽ ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന എട്ടാമത് ബഹ്‌റൈൻ അമച്വർ ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പിൽ, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. രണ്ടാം ദിനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ശൈഖ് നാസർ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.

 

റോയൽ ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പ്രവാസികളും ഉൾപ്പെടെ നൂറിലധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. അവസാന റൗണ്ടിൽ കിരീടത്തിനായി കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Bahrain Amateur Open Golf: Sheikh Nasser qualifies for final round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.