മനാമ: അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി.പി. തങ്കച്ചൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം ആയിരുന്നെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു.വളരെ ചെറിയ പ്രായത്തിൽതന്നെ പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാനായ അദ്ദേഹം എല്ലാ വിഭാഗം ആളുകളുടെയും ആദരവ് നേടി. പ്രവർത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നേതാവായിരുന്നു പി.പി. തങ്കച്ചനെന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.
മനാമ: കേരള രാഷ്ട്രീയ മണ്ഡലത്തിലെ നിരവധി സ്ഥാനമാനങ്ങളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ച മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു.നിയമസഭ സ്പീക്കർ, കൃഷി മന്ത്രി എന്നി നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ ആദരവ് പോലും നേടാൻ സാധിച്ച നേതാവായിരുന്നെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.