പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘പൊന്നോണം 2025’ ഫ്ലയർ പ്രകാശനത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻപാലക്കാട് പ്രവാസി അസോസിയേഷൻബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണം 2025’ സെപ്റ്റംബർ 19ന് നടക്കും. ഓണാഘോഷം ഫ്ലയർ അലി കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ പ്രകാശനം ചെയ്തു. ഈ വർഷത്തെ ഓണസദ്യ പാലക്കാടൻ അഗ്രഹാര ശൈലിയിൽ തികച്ചും വ്യത്യസ്തമായ ഒരു രുചിഅനുഭവത്തോടെയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സദ്യ തയാറാക്കുന്നതിന് പ്രശസ്തരായ പാചക വിദഗ്ധർ പാലക്കാട്ടുനിന്ന് എത്തും. കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. അസോസിയേഷൻ പ്രവർത്തകസമിതി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ രാജേഷ് നമ്പ്യാർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വാണി ചന്ദ്രൻ, അസോസിയേഷൻ അംഗങ്ങളായ ജയശങ്കർ, വിനോദ്കുമാർ, ശ്രീധർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് എല്ലാ പാലക്കാട്ടുകാരുടെയും സഹകരണം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.