ദുബൈ: പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾക്ക് പിറകിൽ കൊണ്ടു വന്ന് വാഹനമിട്ട് തലവേദന സൃഷ്ടിക്കുന്നവരെ തിരുത്തിക്കാൻ സ്മാർട്ട് സംവിധാനവുമായി ദുബൈ പൊലീസ്. നിങ്ങളുടെ വാഹനത്തിന് കടന്നുപോകാൻ തടസം സൃഷ്ടിച്ച് ആരെങ്കിലും വാഹനം പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിെൻറ നമ്പർ ദുബൈ പൊലീസ് സ്മാർട്ട് അപ്ലികേഷൻ വഴി അറിയിക്കുകയേ വേണ്ടൂ.
വഴി മുടക്കിയ വാഹനത്തിെൻറ ഉടമയോട് വാഹനം മാറ്റാൻ നിർദേശിച്ച് ഉടനേ പോവും സന്ദേശം.
പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും മുന്നറിയിപ്പു നൽകാനുമാണ് എസ്.എം.എസ് മുഖേന സർവീസ് നടപ്പാക്കുന്നതെന്ന് ദുബൈ പൊലീസ് സ്മാർട്ട് സർവീസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് നാസർ അബ്ദുൽ റസാഖ് അൽ റസൂഖി പറഞ്ഞു.
വാഹനം എടുത്തുമാറ്റാൻ ആവശ്യത്തിന് സമയം ഉടമക്ക് അനുവദിക്കും. പ്രതികരണം ഇല്ലെങ്കിൽ നിയമലംഘനം രേഖപ്പെടുത്തപ്പെടും. ചില ആളുകൾ മറ്റുള്ളവരുടെ സമയത്തിന് വില കൽപ്പിക്കാത്ത അവസ്ഥക്ക് മാറ്റം വരണം. സ്മാർട്ട് സർവീസ് നടപ്പാകുന്നതോടെ ഇത്തരം ആവശ്യങ്ങൾക്ക് പൊലീസ് കൺട്രോൾ റൂമിലേക്ക് വരുന്ന വിളികൾക്കും കുറവാകും. കഴിഞ്ഞ വർഷം ദുബൈ പൊലീസ് സ്മാർട്ട്ആപ്പുകൾ ഉപയോഗിച്ചവരുടെ എണ്ണം 23.5 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.