പ്ലസ് ടു കഴിഞ്ഞവർക്ക് ബഹ്‌റൈനിൽ ഇഗ്നോ ബിരുദ പഠനത്തിന് അവസരം

മനാമ: ഇന്ത്യയിലെ പ്രമുഖ ദേശീയ സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കാണ് ഇഗ്നോയുടെ ബഹ്‌റൈനിലെ ഏക അംഗീകൃത കേന്ദ്രമായ യൂനിഗ്രാഡ് എജുക്കേഷൻ അപേക്ഷ ക്ഷണിക്കുന്നത്. ബഹ്‌റൈനിൽ താമസിച്ച് പഠിക്കുവാൻ താല്പര്യപ്പെടുന്ന വിദ്യാർഥികൾക്ക് സെഗയ്യയിൽ കുവൈത്ത് അവന്യൂവിൽ പ്രവർത്തിക്കുന്ന യൂനിഗ്രാഡ് എജുക്കേഷൻ സെൻററുമായി ബന്ധപ്പെട്ട് അഡിമിഷൻ നടപടികൾ പൂർത്തിയാക്കാം. 1985-ലെ പാർലമെന്റ് ആക്ട് (1985-ലെ ആക്ട് നമ്പർ 50) പ്രകാരം സ്ഥാപിതമായ ഇഗ്നോ, ഇന്ത്യയിലും പുറത്തും വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുക എന്ന ഉദാത്തമായ ദൗത്യവുമായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഇഗ്നോക്കു മാത്രമേ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (വിദൂര വിദ്യാഭ്യാസം) മുഖേന വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുവാൻ ഭാരത സർക്കാരിൻ്റെ പ്രത്യേക അംഗീകാരമുള്ളൂ.

ആഗോള അംഗീകാരമുള്ള ബിരുദങ്ങൾ

ഇഗ്നോ നൽകുന്ന ബിരുദങ്ങൾ, ഡിപ്ലോമകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസിലെ (എ.ഐ.യു) എല്ലാ യൂണിവേഴ്‌സിറ്റികളും അംഗീകരിച്ചിട്ടുള്ളതാണ്. കൂടാതെ മറ്റ് എല്ലാ ഇന്ത്യൻ യൂണിവേഴ്‌സിറ്റികളും/ ഡീംഡ് യൂണിവേഴ്‌സിറ്റികളും/ സ്ഥാപനങ്ങളും നൽകുന്ന ബിരുദങ്ങൾക്ക് തുല്യവുമാണ് ഇത്. ഇന്ത്യയിലെയും വിദേശത്തെയും എല്ലാ ഗവൺമെന്റുകളും സർവകലാശാലകളും ഇഗ്നോ കോഴ്‌സുകൾക്ക് പൂർണ്ണ അംഗീകാരം നൽകിയിട്ടുണ്ട്. ദേശീയ തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) ഒന്നാം നമ്പർ ഓപ്പൺ യൂണിവേഴ്സിറ്റിയായി ഇഗ്നോ അഭിമാനത്തോടെ നിലകൊള്ളുന്നു. കൂടാതെ, നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിൽ (എൻ.എ.എ.സി) നിന്നും അഭിമാനകരമായ A++ അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയാണിത്. തുറന്നതും വിദൂരവുമായ ഓൺലൈൻ പഠന സംവിധാനത്തിൽ ഇഗ്നോ പുലർത്തുന്ന മികവിനുള്ള തെളിവാണിത്. ഇഗ്നോ ആക്ടിലൂടെ പ്രത്യേക അധികാരങ്ങളുള്ള ഈ സർവകലാശാലയ്ക്ക് രാജ്യത്തുടനീളവും വിദേശ പഠിതാക്കളുടെ പിന്തുണാ കേന്ദ്രങ്ങൾ വഴിയും ഉന്നത വിദ്യാഭ്യാസത്തിലേക്ക് സമഗ്രവും തുല്യവുമായ പ്രവേശനം നൽകുന്നതിനുള്ള അതുല്യമായ അധികാരപരിധിയുണ്ട്.

നിലവിൽ 69-ലധികം പ്രാദേശിക കേന്ദ്രങ്ങളും, ഇന്ത്യയിലുടനീളം 2,000ലധികം ലേണർ സപ്പോർട്ട് സെന്ററുകളും, 15 രാജ്യങ്ങളിലായി 25 ഓവർസീസ് സ്റ്റഡി സെന്ററുകളും ഇഗ്നോയ്ക്കുണ്ട്. ഇന്ത്യയുടെ ഏറ്റവും വിദൂര കോണുകളിൽ പോലും എത്തിച്ചേരുന്ന ഇഗ്നോ; പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ, വൈകല്യമുള്ളവർ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ള വൈവിധ്യമാർന്ന പഠിതാക്കൾക്ക് മികച്ച സേവനമാണ് നൽകുന്നത്. ബഹ്‌റൈനിലെ കോഴ്സ് വിവരങ്ങൾക്കും അഡ്മിഷനുമായി സെഗ്‍യ്യയിലെ കുവൈറ്റ് അവന്യൂവിൽ പ്രവർത്തിക്കുന്ന യൂണി ഗ്രാഡ് എഡ്യൂക്കേഷൻ സെൻററുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: +973 33537275 / 32332709

Tags:    
News Summary - Plus Two graduates get opportunity to study at IGNOU in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.