മനാമ: പീപ്ൾസ് ഫോറം ബഹ്റൈൻ വനിത വിഭാഗവും ഗ്ലോബൽ മാസ്റ്റേഴ്സും സംയുക്തമായിഅൽഹി ലാൽ ആശുപത്രിയുടെ സഹകരണത്തോടെ, വനിതകൾക്കും കൗമാര പ്രായക്കാരികൾക്കുമായി സ്തനാർബുദ പരിശോധനയും ഗൈനക്കോളജി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
അൽഹിലാൽ ആശുപത്രി അദിലിയ ശാഖയിൽ നടന്ന പരിപാടിക്ക് വനിതാവിഭാഗം കൺവീനർ രജനി ബിജു, അസി. കൺവീനർ നീതു മനീഷ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ സഞ്ജന ദിലീപ്, സജീനാ ആസാദ് എന്നിവർ നേതൃത്വം വഹിച്ചു. പങ്കെടുത്തവർക്കായി രക്തസമ്മർദ, പ്രമേഹ പരിശോധനയും, അൽ ഹിലാലിെൻറ പ്രിവിലേജ് കാർഡ് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.