ഇന്ത്യൻ ഭരണകൂടത്തിന്‍റെ വേഗം നിയന്ത്രിക്കുന്നത് ജനങ്ങൾ -മോദി

മനാമ: ഇന്ത്യൻ ഭരണകൂടത്തിന്‍റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലെന്നും എന്നാൽ വേഗത വർധിപ്പിക്കാനുള്ള ആക ്സിലറേറ്റർ ജനങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി നേരന്ദ്രമോദി പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിന്‍റെ ഭ ാഗമായി റിഫയിലെ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനതാൽ പര്യമാണ് ഇന്ത്യൻ ഭരണത്തെ മുന്നോട്ട് നയിക്കുന്നത്. അതിനാൽ കഴിഞ്ഞ അഞ്ചുവർഷം കഴിഞ്ഞപ്പോൾ വ്യക്തമായ മാറ്റം രാജ് യത്തിന് ഉണ്ടായി. എല്ലാ രംഗത്തും നേട്ടമുണ്ടായി. നമുക്ക് ആത്മവിശ്വാസം വർധിച്ചിരിക്കുന്നു. പ്രധാന സവിശേഷതയായി നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്നത് മറ്റുള്ള രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള താൽപര്യം കൂട്ടുന്നുണ്ട്.

ഇന്ത്യയും ബഹ്റൈനും തമ്മിൽ ആയിരക്കണക്കിന് വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. സിന്ധുനദീതട സംസ്കാരം മുതലുള്ള ബന്ധത്തി​​​​​​​െൻറ തുടർച്ചയാണ് ഇപ്പോഴുള്ള അടുപ്പവും. ബഹ്റൈനിലേക്ക് ആദ്യമായി സന്ദർശനം നടത്താൻ അവസരമുണ്ടായ പ്രധാനമന്ത്രി എന്ന നിലയിൽ അഭിമാനിക്കുന്നു. ബഹ്റൈൻ ഭരണാധികാരികൾ ഹൃദയത്തി​​​​​​​െൻറ ഭാഷയിൽ ഇന്ത്യൻ പ്രവാസികളെക്കുറിച്ച് അഭിനന്ദിച്ചപ്പോൾ അതിന് സാക്ഷിയായ തനിക്ക് ഹൃദയം നിറഞ്ഞു.

റുപേ കാർഡിന്‍റെ ലോഞ്ചിങ് ബഹ്റൈനിൽ നടക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇ സന്ദർശനം കഴിഞ്ഞ് ബഹ്റൈനിൽ എത്തിയ മോദിയെ ബഹറിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിൽ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് രണ്ടു പ്രധാനമന്ത്രിമാരും ചർച്ച നടത്തി.

പൊതുസമ്മേളനത്തിനുശേഷം രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ നൽകിയ പ്രത്യേക വിരുന്നിൽ മോദി പങ്കെടുക്കുത്തു. ഞായറാഴ്ച രാവിലെ ഇന്ത്യൻ പ്രധാനമന്ത്രി മനാമ ക്ഷേത്ര നവീകരണ പരിപാടി ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - people controls the acceleration of Indian government says modi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.