മനാമ: ബഹ്റൈനിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദീനാർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. വാഹനമോടിച്ച വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടത്. കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണമായി നൽകുന്നതുവരെ മൂന്നു ശതമാനം വാർഷിക പലിശ, മെഡിക്കൽ ഫീസ്, വക്കീൽ ചെലവ് എന്നിവയും നഷ്ടപരിഹാരത്തിന് പുറമെ നൽകണമെന്നും കോടതി വ്യക്തമാക്കി.
പ്രതി റോഡിലൂടെ നടന്നുപോവുകയായിരുന്ന പരാതിക്കാരനെ അശ്രദ്ധമായി വാഹനമോടിച്ച് ഇടിക്കുകയായിരുന്നു എന്നതാണ് കേസ്. പിന്നാലെ കോമയിലായ ഇദ്ദേഹം 25 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിച്ച ഇദ്ദേഹം ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.