കു​ടും​ബ സൗ​ഹൃ​ദ വേ​ദി ഇ​ഫ്താ​ർ വി​രു​ന്നി​ൽ​നി​ന്ന്

കു​ടും​ബ സൗ​ഹൃ​ദ വേ​ദി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കു​ടും​ബ സൗ​ഹൃ​ദ വേ​ദി ലേ​ബ​ർ തൊ​ഴി​ലാ​ളി​ക​ൾ, ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ സൗ​ഹൃ​ദ വേ​ദി കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി 500ൽ ​പ​രം ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച് മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി പു​ളി​മൂ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സ​യി​ദ് റ​മ​ദാ​ൻ ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ വി​രു​ന്നി​ന്റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സം​ഗ​മ​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ഇ​ഫ്താ​ർ വി​രു​ന്നി​ന്റെ ക​ൺ​വീ​ന​ർ സ​യി​ദ് ഹ​നീ​ഫ് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Family Friendship Altar Iftar was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-24 08:19 GMT