Posted On
date_range Updated On
date_range ശൂന്യത.....
എൻ ജീവനായവൻ
എന്തിനു നീ എന്നെ വിട്ടുപോയി...
എന്തിനു നീ എന്നെ ദുഃഖത്തിലാഴ്ത്തി...
ഞാൻ ആശിച്ചു പോകുന്നു നീ എൻ അരികിലെന്ന്.....
ഒരിക്കലും നടക്കാത്ത സ്വപ്നം അത്...
എന്തിനു നീ എന്നെ വിട്ടുപോയി
നിന്റെ ശൂന്യത എന്നെയും ശൂന്യമാക്കി....
നിന്റെ വിളിക്കായി, നിൻ്റെ ശാസനക്കായി
ഞാൻ കാതോർത്തിരിപ്പൂ...
നിന്റെ ചിരിയും തമാശയും നടത്തവും
ഒക്കെയും ഒരു നോവായി
എൻ ഹൃദയത്തിൽ അലയടിപ്പൂ...
എന്തിനു നീ എന്നെ വിട്ടുപോയി...
എന്തിനു നീ എന്നെ ദുഃഖത്തിലാഴ്ത്തി...
(എന്റെ എല്ലാമെല്ലാമായിരുന്ന പ്രിയപ്പെട്ട പിതാവിന്റെ ഓർമയ്ക്ക് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.