Posted On
date_range Updated On
date_range ഒരാഴ്ചയ്ക്കുള്ളിൽ 81 നിയമലംഘകരെ നാടുകടത്തി എൽ.എം.ആർ.എ
മനാമ: വിവിധ നിയമലംഘനങ്ങൾ നടത്തിയ 81 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ. രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി എൽ.എം.ആർ.എ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ 21 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 1,514 പരിശോധനകളാണ് അധികൃതർ നടത്തിയത്.
പരിശോധനകളിൽ 24 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ പരിശോധനകളിൽ പിടിയിലായവരെയാണ് നാടുകടത്തിയത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൽ.എം.ആർ.എ വെബ്സൈറ്റിലെ ഇ-ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ വഴിയോ, തവാസുൽ ആപ് വഴിയോ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.