സൂചകചിത്രം
മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രാതിർത്തിക്ക് സമീപം കടൽക്കൊള്ളക്കാർ ബഹ്റൈൻ സ്വദേശിയുടെ ബോട്ട് ആക്രമിച്ചു. 43 വയസ്സുകാരനായ ബഹ്റൈൻ സ്വദേശിയും, 36ഉം 38ഉം വയസ്സുള്ള രണ്ട് ഏഷ്യൻ വംശജരും അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് ഇരയായതെന്ന് ബഹ്റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
പ്രധാന ഓപറേഷൻ റൂമിൽനിന്ന് വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തുകയും ചെയ്തു.
അക്രമികൾ സംഘത്തെ ബോട്ട് സഹിതം ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് തട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ബോട്ടിലുണ്ടായിരുന്ന സാധനങ്ങൾ കവർന്ന ശേഷം മൂന്നു മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. മടങ്ങിയെത്തിയ ജീവനക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.