മനാമ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിൽ പലതവണ വന്നുപോയ ഏഴ് ഇറാൻ പൗരൻമാർ കഴിഞ്ഞ ആഴ്ച പാകിസ്താന ിൽ പിടിയിലായി.പാകിസ്താെൻറ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഇവരുടെ യാത്ര. പിടിയിലായവരുടെ പക്കൽ പ ാകിസ്താെൻറ വ്യാജ െഎ.ഡി കാർഡും ഉണ്ടായിരുന്നു. ബലൂചിസ്ഥാനിലാണ് ഇവർ പിടിയിലായത്. അറസ്റ്റ് വിവരം പാകിസ്താൻ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ പിന്നീട് ക്വറ്റയിലേക്ക് മാറ്റി. ബഹ്റൈനിൽ നിന്ന് വരുേമ്പാൾ തുർബത്ത് വിമാനത്താവളത്തിലായിരുന്നു അറസ്റ്റ്.
2014മുതൽ ഇവർ പല തവണ ബഹ്റൈനിലെത്തിയതായാണ് വിവരം. ഇവർ എങ്ങനെയാണ് വ്യാജ പാസ്പോർട്ട് കൈക്കലാക്കിയത് എന്നതിൽ അന്വേഷണം നടക്കുകയാണ്. ഇൗ വിഷയത്തിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ട്. ഇറാൻ വംശജരായ ബഹ്റൈനികളുടെ സഹായത്തോടെ വ്യാജ പാസ്പോർട്ട് വാങ്ങിയതായി സെപ്റ്റംബറിൽ ബഹ്റൈനിൽ പിടിയിലായ ഇറാൻ സ്വദേശികൾ കുറ്റസമ്മതം നടത്തിയിരുന്നു. പൊലീസ് ആണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് ബഹ്റൈൻ വിസ നടപടികൾ കർശനമാക്കിയിരുന്നു. ബഹ്റൈനിലുള്ള പാകിസ്താനികളായ താമസക്കാരുടെ വിരലടയാളം പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.