മനാമ: ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ‘ഗള്‍ഫ് എയറി’ന്‍െറ എല്ലാ വിമാനങ്ങളിലും രഹസ്യ സുരക്ഷാഉദ്യോഗസ്ഥര്‍ വേണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ഭീകരവാദം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ പുതിയ ‘എയര്‍മാര്‍ഷല്‍’ വിഭാഗത്തിന് രൂപം നല്‍കാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. വിദേശകാര്യ, പ്രതിരോധ, സുരക്ഷാ സമിതി അംഗങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയതായും നിര്‍ദേശം പാസാക്കണമെന്ന് മറ്റ് എം.പിമാരോട് ആവശ്യപ്പെട്ടതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഈ നിര്‍ദേശത്തിന് ആദ്യഘട്ട പിന്തുണ ലഭിച്ചിരുന്നു. ഇത് നടപ്പാക്കാനുള്ള പഠനം നടത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്. മന്ത്രാലയത്തിന് പരിശീലനം നേടിയ ഭടന്‍മാരുണ്ട്. എന്നാല്‍ അവര്‍ എം.പിമാര്‍ നിര്‍ദേശിച്ച പേരിലല്ല നിലനില്‍ക്കുന്നത് എന്നുമാത്രം. മാത്രവുമല്ല അവരുടെ പ്രവര്‍ത്തനം വിമാനത്തില്‍ ലഭ്യമാക്കിയിട്ടുമില്ളെന്ന് ഒരു മന്ത്രാലയ വക്താവ് സമിതി അംഗങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നടപ്പാക്കണമെങ്കില്‍, അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി കരാറുകള്‍ ഒപ്പിടേണ്ടി വരും. ആദ്യപടിയെന്ന നിലയില്‍ ‘ഗള്‍ഫ് എയറി’ന്‍െറ ഒൗദ്യോഗിക അനുമതിയും ആവശ്യമാണ്.
അന്താരാഷ്ട്ര തലത്തിലെ ഭീകരവാദ സാഹചര്യം പരിഗണിച്ച് പലരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലും എയര്‍ മാര്‍ഷല്‍മാരുണ്ടെന്ന് ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ച സമിതിയുടെ ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഹുവെയ്ല്‍ പറഞ്ഞു. വിമാനവുമായി ബന്ധമുള്ള പലവിധ ഭീകര, തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബോംബിങ്, തട്ടിക്കൊണ്ടുപോകല്‍, സ്ഫോടക വസ്തു കള്ളക്കടത്ത്, ഭീകരവാദികളെ വിവിധ ഇടങ്ങളില്‍ എത്തിക്കല്‍ തുടങ്ങിയവ നടക്കുന്ന സാഹചര്യങ്ങളില്‍ എയര്‍മാര്‍ഷല്‍മാരുടെ സാന്നിധ്യം ആവശ്യമായി വന്നിരിക്കുകയാണ്. കാര്യമായ ഭീഷണിയില്ലാത്ത രാജ്യങ്ങളുടെ വിമാനങ്ങളില്‍ പോലും എയര്‍മാര്‍ഷല്‍മാരെ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ‘ഗള്‍ഫ് എയറും’ ഈ നടപടി സ്വീകരിക്കണം. ഇതിനുള്ള എല്ലാ ചെലവുകളും മറ്റ് കാര്യങ്ങളും ആഭ്യന്തര മന്ത്രാലയം നോക്കണം. പദ്ധതി നടപ്പാക്കാനുള്ള പഠനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ബഹ്റൈനികളായുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തിലും എം.പിമാര്‍ വോട്ടുചെയ്യും. ഇതുപ്രകാരം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷം ബഹ്റൈനി അല്ലാത്ത പിതാവോ മാതാവോ ആണ് കുട്ടിയെ നോക്കുന്നതെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.