പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ച് ഓണാഘോഷം ‘പൊന്നോണം 2025’ സംഘടിപ്പിച്ചു.
ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഉദ്ഘാടനം ചെയ്തു. അൽ കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ, അൽ നജ്മ ഗ്രൂപ് ഡയറക്ടർ സി.വി. രാജൻ, സിന്ധു രാജൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രമുഖ പാചക വിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ, പ്രദീഷ് എന്നിവർ തയാറാക്കിയ പാലക്കാടൻ അഗ്രഹാര സദ്യ ഒരു പുതിയ രുചി അനുഭവം സമ്മാനിച്ചു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രസാദ്, രാകേഷ്, രാജീവ്, മണിലാൽ, ശ്രീകാന്ത്, അനിൽ, പ്രദീപ്, രെഞ്ജിഷ്, വിനോദ്കുമാർ എന്നിവർ നിയന്ത്രിച്ച പരിപാടി രശ്മി ശ്രീകാന്ത്, ശ്യാമള വിനോദ് എന്നിവർ ചേർന്ന് നയിച്ചു. അധ്യക്ഷൻ ജയശങ്കർ സ്വാഗതവും ശ്രീധർ തേറമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.