പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ആന്വൽ ജനറൽ മീറ്റിങ്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) ആന്വൽ ജനറൽ മീറ്റിങ് നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്തു.പാക്ട് ആന്വൽ ജനറൽ മീറ്റിങ് സംഘടിപ്പിച്ചുപാക്ടിനെ അസോസിയേഷനുകളുടെ മുൻനിരയിൽതന്നെ നിർത്താൻ എല്ലാ വിധത്തിലുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റുമാരായ അശോക് കുമാറും സജിത സതീഷും അറിയിച്ചു. കലാ പരിപാടികൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിപാടികൾ ഈ വർഷവും ഉണ്ടാകും.
ജനറൽ സെക്രട്ടറി സതീഷ്കുമാറും വനിത വിഭാഗം സെക്രട്ടറി ഉഷ സുരേഷും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് കോഓഡിനേറ്റർ ജ്യോതികുമാർ മേനോൻ, അംഗങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും സ്നേഹവും അറിയിച്ചു. പാക്ട് അടുത്തുതന്നെ നടത്താൻ ഉദ്ദേശിക്കുന്ന ഡാൻസ് ഡ്രാമ ‘മായിക’യുടെ ആദ്യ ഫ്ലയർ മായികയുടെ സംവിധായകൻ ശ്യാം രാമചന്ദ്രനും സ്ക്രിപ്റ്റ് റൈറ്റർ പ്രീതി ശ്രീകുമാറും ചേർന്ന് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.