മനാമ: സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണത്തിൽ നേതൃത്വം വഹിക്കുകയും ചെയ്ത പി. കൃഷ്ണപിള്ളയെ അനുസ്മരിച്ച് ബഹ്റൈൻ പ്രതിഭ. പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബിനു കരുണാകരൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി സമകാലിക രാഷ്ട്രീയ വിശദീകരണവും നടത്തി.കേവലം 42 വയസ്സുവരെമാത്രം ജീവിച്ച് ഒരു ജനതയുടെ വിധി മാറ്റിയെഴുതുന്നതിൽ നിർണായക പങ്കുവഹിച്ച മഹാ നേതാവായിരുന്നു പി. കൃഷ്ണപിള്ളയെന്ന് അനുസ്മരണപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ വെളിവാകുന്നതെന്നും ഇത്തരം ക്രമക്കേടുകളെ തുറന്നുകാണിക്കാനും ആവർത്തിക്കാതിരിക്കാനും മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും രാഷ്ട്രീയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഭ ജോയന്റ് സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.