മനാമ: ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ ബഹ്റൈൻ പവലിയൻ ദേശീയ ദിനാഘോഷം ഗംഭീരമായി സമാപിച്ചു. സാംസ്കാരികവും ചരിത്രവും വിളിച്ചോതുന്ന ആഘോഷത്തിൽ വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണ് എക്സ്പോയിൽ ഉണ്ടായത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 17 മുതൽ 20 വരെയായിരുന്നു ആഘോഷം. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആർക്കിയോളജി (ബി.എ.സി.എ) സംഘടിപ്പിച്ച ആഘോഷ പരിപാടികൾ എക്സ്പോയുടെ വിവിധ വേദികളിലായി നടന്നു.
ബാൻഡ് സംഘങ്ങൾ, കലാകാരന്മാർ, സംഗീതജ്ഞർ എന്നിവർ ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രവും സ്വത്വവും പ്രദർശിപ്പിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു. സെപ്റ്റംബർ 18നാണ് ഔദ്യോഗിക ദേശീയ ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. എക്സ്പോയുടെ ഗ്രാൻഡ് റിങ്ങിൽ ബഹ്റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനം മാസ്മരികമായിരുന്നു. ഇത് ബഹ്റൈന്റെ സംസ്കാരത്തിന്റെ മികച്ചൊരു പ്രതിഫലനം കാണികൾക്ക് സമ്മാനിച്ചിരുന്നു.വിവിധ സംഗീതക്കച്ചേരികൾ, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ബഹ്റൈൻ അരങ്ങിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.