ബഹ്റൈൻ മാർത്തോമ ഇടവകയുടെ സൺഡേ സ്കൂൾ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ
കുർബാന
മനാമ: മാർത്തോമ സഭയുടെ സൺഡേ സ്കൂൾ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ മാർത്തോമ ഇടവക അഖില ലോക സൺഡേ സ്കൂൾ ദിനം ആചരിച്ചു. സനദിലുള്ള മാർത്തോമ കോംപ്ലക്സിൽ നടന്ന വി. കുർബാനയിൽ ഈ വർഷത്തെ വി.ബി.എസ് ഡയറക്ടറായി ബഹ്റൈനിലെത്തിയ ഫാ. ജിജോ പി. സണ്ണി (പ്രിൻസിപ്പൽ, വർക്കല മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂൾ) സൺഡേ സ്കൂൾദിന സന്ദേശം നൽകി. ബഹ്റൈൻ മാർത്തോമ ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ്, സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ സഹകാർമികരായിരുന്നു. സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർഥികളും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സൺഡേ സ്കൂൾ ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു. തുടർന്ന് വി.ബി.എസ് വിദ്യാർഥികൾ പങ്കെടുത്ത റാലിയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.