ബഹ്റൈൻ കാസർകോട് കൂട്ടായ്മ സംഘടിപ്പിച്ച ‘ഹർക്വിലിയ വിരുന്ന്-24’
Posted On
date_range Updated On
date_range ‘ഹർക്വിലിയ വിരുന്ന് - 24’ സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ കാസർകോട് കൂട്ടായ്മ ‘ഹർക്വിലിയ വിരുന്ന്-24’ സംഘടിപ്പിച്ചു. മുഹറഖ് റാഷിദ് അൽ സയാനി മജ്ലിസിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കമ്പവലി മത്സരം തുടങ്ങിയവ അരങ്ങേറി. അബ്ദുറസാഖ്, റഹീം, ടി.പി. മുനീർ, അസ്ഹർ, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം അഞ്ചിന് തുടങ്ങിയ പരിപാടികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. സുലൈമാൻ, ഷാഫി, മുഷ്താഖ്, അബ്ബാസ്, മുനീർ ബായിക്കര, മജീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.