യു.എൻ.എ ബഹ്റൈൻ നഴ്സസ് ഫാമിലി രക്തദാന ക്യാമ്പിൽനിന്ന്
മനാമ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ബഹ്റൈൻ ഫാമിലി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ക്യാമ്പിൽ 120 ആളുകൾ രക്തദാനം നടത്തി.
നഴ്സസ് ഫാമിലി ബഹ്റൈൻ സംഘടിപ്പിച്ച ക്യാമ്പിൽ യു.എൻ.എ ബഹ്റൈൻ നഴ്സസ് ഫാമിലി സെക്രട്ടറി അരുൺജിത്ത് അധ്യക്ഷത വഹിച്ചു. നഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു .
കിങ് ഹമദ് ആശുപത്രിക്കുള്ള അപ്രിസിയേഷൻ മെമന്റോ നഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് സമ്മാനിച്ചു. ചടങ്ങിൽ ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ബഷീർ അമ്പലായി , നിസാർ കൊല്ലം, സുധീർ തിരുനിലത്ത്, പ്രവീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ ആശ നന്ദി പറഞ്ഞു. ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ ഡോണർമാർക്ക് മാർഗനിർദേശം നൽകി.ബ്ലഡ് ഡൊണേഷൻ കമ്മിറ്റി അംഗങ്ങൾ അജേഷ് , നിധീഷ്, സെക്രട്ടറി അരുൺജിത്ത് , കോഓഡിനേറ്റർ അൻസു, ട്രഷറർ നിതിൻ എന്നിവർ ചടങ്ങിൽ രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.