മനാമ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച ബഹ്റൈനിലെത്തും. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന സംഘമാണ് ബഹ്റൈനിലെത്തുന്നത്.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. ബ്ഹറൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്.
ബഹ്‌റൈൻ സന്ദർശനത്തിനുശേഷം സംഘം 25ന് കുവൈത്തിലേക്കും അവിടെനിന്ന് 27ന് സൗദിയിലേക്കും പോകും. 30ന് സംഘം അൾജീരിയയിലേക്കാണ് പോവുക. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം. ഓപറേഷൻ സിന്ദൂരിന്റെ ഭാഗമായി നിലപാട് വിശദീകരിക്കാൻ ഇന്ത്യൻ സംഘം കുവൈത്തിലെത്തും. ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള നിഷികാന്ത് ദുബേ, പങ്ക്‌നൻ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, നോമിനേറ്റഡ് എം.പി സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ഷ്രിംഗ്ല എന്നിവരടങ്ങുന്ന സംഘമാണ് കുവൈത്തിലെത്തുക.
ഈ മാസം 25ന് കുവൈത്തിലെത്തുന്ന സംഘം 27ന് തിരിച്ചുപോകും. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കായി നിയോഗിച്ച സംഘമാണിത്. ഏഴ് ഗ്രൂപ്പുകളായി തിരിച്ച് 59 പേര് അടങ്ങുന്ന ഇന്ത്യൻ സംഘം 32 രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. എം.പിമാരായ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ശ്രീകാന്ത് ഏക് നാഥ് ഷിൻഡെ, ശശി തരൂർ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാണ് ഓരോ സംഘത്തെയും നയിക്കുന്നത്. കേരളത്തിൽനിന്നുള്ള എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരും സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.