??.??.? ????????? ???????????????????

കെ.സി.എ ഒാണം മഹോത്സവം സെപ്​റ്റംബർ ഒന്നുമുതൽ എട്ടുവരെ 

മനാമ: കെ.സി.എ ഒാണം മഹോത്സവം സെപ്​റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്​ഘാടന ദിവസം അത്തം ഘോഷയാത്ര, പൂക്കളം, പുലിക്കളി, വാദ്യമേളങ്ങൾ എന്നിവ നടക്കും. കെ.സി.എ ഗ്രൗണ്ടിലും ​വി.കെ.എൽ ഒാഡിറ്റോറിയത്തിലുമായാണ്​ ഇൗ പരിപാടികൾ നടക്കുക. ​​െഎ.പി.എസ്​ ദമ്പതികളായ സതീഷ്​ ബിനോയും അജിത ബീഗവും ഉദ്​ഘാടനം നിർവഹിക്കും. സെപ്​റ്റംബർ രണ്ടിന്​ നടക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ പ്രമുഖ ടീമുകൾ പ​െങ്കടുക്കും. താൽപര്യമുള്ളവർക്ക്​ ഇനിയും സൗജന്യമായി രജിസ്​റ്റർ ചെയ്യാം.മൂന്നിന്​ വൈകീട്ട്​ നടക്കുന്ന വടംവലിയിൽ പ​െങ്കടുക്കാൻ ടീമൊന്നിന്​ 10 ദിനാർ ആണ്​ ഫീസ്.നാലിനും അഞ്ചിനും അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള മത്സരങ്ങൾ നടക്കും. ആറിനാണ്​ പായസ മത്സരം. ഏഴിന്​ ശിങ്കാരി മേളവും പന്തളം ബാല​​െൻറ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും. എട്ടിന്​ ഒാണസദ്യ നടക്കും. കാലത്ത്​ 11ന്​ തുടങ്ങുന്ന സദ്യ ക്ഷണിക്കപ്പെട്ടവർക്കും കൂപ്പൺ ലഭിച്ചവർക്കുമായാണ്​ നടത്തുന്നത്​. വിവരങ്ങൾക്ക്​ കൺവീനർ സേവി മാത്തുണ്ണിയുമായോ (38382676) ജോ.കൺവീനർ വർഗീസ്​ ജോസഫുമായോ (39300835) ബന്ധപ്പെടാം. 
   മീഡിയ കോഒാഡിനേറ്റർ തോമസ്​ ചിറമ്മൽ, മെമ്പർഷിപ്പ്​ സെക്രട്ടറി സോണിസ്​ ഫിലിപ്പ്, കൺവീനർ സേവി മാത്തുണ്ണി, പ്രസിഡൻറ്​ കെ.പി.ജോസ്, ബഹ്​റൈൻ ഫിനാൻസിങ്​ കമ്പനി ജനറൽ മാനേജർ പാൻസിലി വർക്കി, വൈസ്​പ്രസിഡൻറ്​ ​ജോൺസൺ, ബി.എഫ്​.സി ബിസിനസ്​ ഡെവലപ്​മ​െൻറ്​ മാനേജർ ടോബി മാത്യു, കോൺട്ര​ടെക്​ മാനേജർ വിൻസ​െൻറ്​, കെ.സി.എ ഇ​േൻറണൽ ഒാഡിറ്റർ സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവർ സംബന്ധിച്ചു.
Tags:    
News Summary - onam festivell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.