ഓക്കിനാവ കരാട്ടേ സെന്റർ ബഹ്റൈൻ പത്താം വാർഷിക പരിപാടിയിൽനിന്ന്
ബഹ്റൈൻ: ഓക്കിനാവ കരാട്ടേ സെൻറർ ബഹ്റൈന്റെ പത്താം വാർഷികവും ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണവും ബഹ്റൈൻ കന്നട സംഘം ഹാളിൽ വെച്ച് നടന്നു.
ബ്ലാക്ക്ബെൽറ്റ് പരിശീലനം പൂർത്തീകരിച്ച 21 കുട്ടികൾക്ക് സെൻസി. സുമി താക്കുറെ ( ജപ്പാൻ) സെൻസി. ടിസായി ഒലങ് (റഷ്യ) ഷിഹാൻ. ഡോ. ഷാജി എസ്. കൊട്ടാരം (ഇന്ത്യ) സെൻ സി. അബ്ദുല്ല അഹമ്മദ് (ചീഫ് ഇൻസ്ട്രക്ടർ ബഹ്റൈൻ ഓക്കിനാവ സെന്റർ )എന്നിവർ ചേർന്ന് ബെൽറ്റും സർട്ടിഫിക്കറ്റുംവിതരണം നടത്തി.
ബഹ്റൈൻ ഇത്തിഹാദ് ക്ലബിൽ നടന്ന സെമിനാറില്‍ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിശിഷ്ടാതിഥികളായി ജാഫർ അലി സെക്രട്ടറി, ബഹ്റൈൻ കരാട്ടേ ഫെഡറേഷൻ) അഹമ്മദ് (നാഷനൽ കോച്ച്) ഗാലിബ് (ചെയർമാൻ, ബഹ്റൈൻ കരാട്ടേ റഫറി കമീഷൻ) എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കരാട്ടേ പെർഫോമൻസിനൊപ്പം വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.