ബഹ്റൈൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരണ ചടങ്ങിൽ നിന്ന്
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റായി ഫാസിൽ മുഹമ്മദും, ജനറൽ സെക്രട്ടറിയായി ബിജു കൊയിലാണ്ടി, ട്രഷററായി അഷ്റഫ് കാപ്പാട് നേതൃത്വം കൊടുക്കുന്ന 18 അംഗ നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു. വൈസ് പ്രസിഡന്റ് റോഷൻ പുനത്തിൽ, മുസ്തഫ കാപ്പാട്. സെക്രട്ടറി നൗഫൽ നന്തി, ഇസ്മായിൽ തയ്യിൽ. അസിസ്റ്റന്റ് ട്രഷറര്‍ സഹീർ മൂടാടി.
ചാരിറ്റി കൺവീനർ- ശ്രീജിത്ത്. എക്സിക്യൂട്ടിവ് മെംബർ സഞ്ജു എളട്ടേറി, ഷിഞ്ചു പൊയിൽകാവ്, അഫീഫ് പൊയിൽകാവ്, അമീൻ നന്തി, ബാബീഷ്, രതീഷ്, നവജോത്, അബ്ദുൽ കയ്യൂൻ. ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് ബിജു ബാൽ സി.കെ അധ്യക്ഷതവഹിച്ചു. കമ്മിറ്റി രൂപവത്കരണം ഔദ്യോഗികമായി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പി.കെ മേപ്പയൂർ ഉദ്ഘാടനം ചെയ്തു.
ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറിമായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജില്ല ട്രഷറർ പ്രദീപ് മൂടാടി, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ്, കെ.പി റഷീദ് മുയിപോത്ത്, രവി പേരാമ്പ്ര, മജീദ് ടി.പി, വൈസ് പ്രസിഡന്റ് അസൈനാർ ഉള്ള്യേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുബിനാസ്, ഷൈജാസ് എരമംഗലം, തുളസീദാസ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. അസീസ് ടി.പി മൂലാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.