ഒ.ഐ.സി.സി ദേശീയദിനാഘോഷം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ജന്മനാടിനെ സ്നേഹിക്കുന്നതുപോലെത്തന്നെ നമ്മൾക്ക് തൊഴിൽ തരുന്ന നാടിനെയും നിങ്ങൾ സ്നേഹിക്കണം എന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഹ്‌റൈൻ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അഭ്യർഥിച്ചു.
ഈ രാജ്യവും ഇവിടത്തെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നെൽസൺ വർഗീസ് നന്ദി രേഖപ്പെടുത്തി.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ ആശംസപ്രസംഗം നടത്തി. ഒ.ഐ.സി.സി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, വിനോദ് ദാനിയേൽ, ജോണി താമരശ്ശേരി, റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ഫിറോസ് നങ്ങാരത്ത്, ജലീൽ മുല്ലപ്പള്ളി, ചന്ദ്രൻ വളയം, ബിജുബാൽ സി.കെ, ശ്രീജിത്ത് പനായി, രഞ്ജിത്ത് പടിക്കൽ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷാജി പൊഴിയൂർ, മുനീർ യു.കെ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.