മനാമ: ബഹ്റൈൻ രാജകുടുംബാംഗം ശൈഖ് ഇബ്രാഹിം ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ഇബ്രാഹിം ബിൻ ഖാലിദ് ആൽ ഖലീഫ അന്തരിച്ചു. ഹിസ് എക്സലൻസി ശൈഖ് അബ്ദുല്ല, ഹിസ് എക്സലൻസി ശൈഖ് മുഹമ്മദ്, ഹിസ് എക്സലൻസി ശൈഖ് ഖാലിദ് എന്നിവരുടെ സഹോദരനാണ് അന്തരിച്ച ശൈഖ് ഇബ്രാഹിം. ശൈഖ് സൽമാൻ, ശൈഖ് ഖാലിദ് എന്നിവർ മക്കളാണ്. ഭൗതികശരീരം കഴിഞ്ഞദിവസം ഹുനൈനിയ ഖബർസ്ഥാനിൽ മറമാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.