കായിക ഇനത്തിലും അത് ലറ്റിക്സ് ഇനത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ നൂർ അൽ ദിയാർ സ്കൂൾ ആദരിക്കുന്നു
മനാമ: കായിക ഇനത്തിലും അത് ലറ്റിക്സ് ഇനത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ. വിശിഷ്ടാതിഥികൾ, സ്കൂൾ അധികൃതർ, സ്കൂളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ അവാർഡ് വിതരണ ചടങ്ങ് അവിസ്മരണീയമായി. വിദ്യാർഥികളുടെ കായിക ഇനങ്ങളിലെ മികച്ച പ്രകടനം, അർപ്പണബോധം എന്നിവ പരിപാടിയിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. കുട്ടികളിലെ കായിക കഴിവുകളെ പ്രചോദിപ്പിക്കുന്നതിനും യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിനുമായി ശ്രമം നടത്തിയ അലി ആമിർ മുസൈഫറിനെ സ്കൂൾ അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഡയറക്ടർ സമീറ കുഞ്ഞാലിൽ, ഡയറക്ടർ നസീഷ് നഖ് വി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.