മനാമ: നിലവിലെ പെൻഷൻ ആനുകൂല്യത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ചേർന്ന സർക്കാർ, പാർലമെന്റ് സംയുക്ത യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. വിരമിക്കുന്ന പ്രായത്തിലും വ്യത്യാസമുണ്ടാവില്ല. ഓപ്ഷനൽ വിരമിക്കുന്ന സമയത്തെ പെൻഷൻ ആനുകൂല്യം 90 ശതമാനമാകുന്ന തരത്തിൽ ഇൻസെന്റിവ് വർഷങ്ങൾ കൂട്ടിച്ചേർക്കാനുള്ള അവസരവും ഉദ്യോഗസ്ഥർക്ക് നൽകും. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്.
സർക്കാറിന്റെ ഭാഗത്തുനിന്നും പാർലമെന്റിന്റെ ഭാഗത്തുനിന്നുമുള്ള കമ്മിറ്റികൾ ഇതിൽ പങ്കാളികളായി. ധനകാര്യ മന്ത്രാലയം, സാമൂഹിക സുരക്ഷ അതോറിറ്റി പ്രതിനിധികളും സംബന്ധിച്ചു. വിരമിച്ചവരുടെയും സാമൂഹിക സുരക്ഷ പെൻഷനിൽ പങ്കാളികളായവരുടെയും അവകാശങ്ങളില കുറവ് വരുത്തരുതെന്ന കാര്യത്തിലൂന്നിയായിരുന്നു ചർച്ച. സാധാരണ വിരമിക്കൽ പ്രായത്തേക്കാൾ അഞ്ചു വർഷം ഓപ്ഷനൽ ഇൻസെന്റിവ് വർഷം ചേർത്ത് റിട്ടയർ ചെയ്യുന്ന സമയത്ത് പെൻഷൻ തുക 90 ശതമാനമാക്കി വർധിപ്പിക്കുന്ന തരത്തിലുള്ള ആകർഷണവും പുതുതായി ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. പങ്കാളിത്ത പെൻഷനാണ് ബഹ്റൈൻ തുടർന്നുവരുന്ന രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.