നിയാർക് സ്പർശം 2025 പ്രചാരണയോഗത്തിൽനിന്ന്
മനാമ: നവംബർ 28ന് അൽ അഹ്ലി ക്ലബിലെ ബാങ്ക്വറ്റ് ഹാളിൽ നിയാർക് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്പർശം 2025’ ന്റെ പ്രചാരണ യോഗം ബി.എം.സി ഹാളിൽ നടന്നു. സംഘാടകസമിതി മുഖ്യ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയും ഇവന്റ് കോഓഡിനേറ്ററുമായ ഫ്രാൻസിസ് കൈതാരത്ത്, ഫിനാൻസ് കൺവീനർ അസീൽ അബ്ദുൽ റഹ്മാൻ, ഇൻവിറ്റേഷൻ കൺവീനർ നൗഷാദ് ടി.പി, സാമൂഹിക സംഘടനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
നിയാർക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. സംഘാടകസമിതി ചെയർമാൻ കെ.ടി. സലിം യോഗനടപടികൾ നിയന്ത്രിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന ‘ട്രിക്സ് മാനിയ 2.0’ എന്ന പരിപാടിയാണ് ‘സ്പർശം 2025’ ന്റെ മുഖ്യ ആകർഷണം.
ഭിന്നശേഷി കുട്ടികൾക്കായി കൊയിലാണ്ടി പന്തലായനിയിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റീസർച് സെന്റർ (നിയാർക്) നെക്കുറിച്ച് വിശദീകരിക്കാൻ ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പിയും നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനുസ് ടി.കെയും നവംബർ 28ന് വൈകീട്ട് 6.30 മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.